കാസര്‍കോട് (www.evisionnews.co): ചെങ്കള സഹ്റ വിമന്‍സ് ഡേ കോളജില്‍ നടന്ന പ്രമുഖ മനശാസ്ത്രജ്ഞനും അന്തര്‍ദേശീയ ട്രെയിനറുമായ ഡോ. അസീസ് മേത്തടിയുടെ ബ്രെയിന്‍ സ്പ്രൗട്ട് ട്രെയിനിംഗ് പ്രോഗ്രാം ശ്രദ്ധേയമായി. രാവിലെ പത്തുമണി മുതല്‍ നടന്ന പരിപാടിയില്‍ പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും പങ്കെടുത്തു.
ഹൃദ്യവും പഠനാര്‍ഹവും ചിന്തോദ്ദീപകവുമായ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി. തങ്ങളുടെ ഭാവി നിര്‍ണയിക്കുന്നതിലും തുടര്‍പഠനം സാധ്യമാക്കുന്നതിനും തങ്ങളുടേതായ ലക്ഷ്യ സഫലീകരണത്തിന് സാധ്യമാകുന്നതുമായ രീതിയിലായിരുന്നു ക്ലാസ് അവതരണം.

Post a Comment
0 Comments