ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിജയികള്‍ക്ക് മല്ലം വാര്‍ഡ് വികസന സമിതി അനുമോദനിച്ചു. ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുഴുവന്‍ വിഷയത്തിലും എ.പ്ലസ് നേടിയ അമ്പത്തിമൂന്ന് പ്രതിഭകള്‍ക്കും മല്ലം വാര്‍ഡിലെ മുഴുവന്‍ വിജയികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.
കരുണയും സഹജീവി സ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും നിറവേറ്റാനാകുമ്പോഴാണ് ആര്‍ജിതമായ പഠനമികവ് അര്‍ത്ഥ പൂര്‍ണമാകുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അനുമോദന പ്രസംഗം നടത്തി. ഉദുമ സി.എച്ച് സെന്ററിന്റെ ഉപഹാരം ചെയര്‍മാന്‍ കാപ്പില്‍
കെ.ബി.എം ശരീഫും എ.ബി.എ ട്രാവല്‍സിന്റെ ഉപഹാരം എ.ബി അബ്ദുല്ലക്കുഞ്ഞിയും സമര്‍പ്പിച്ചു. ഒ.എസ്.എ പ്രസിഡണ്ട് എ.ബി ഷാഫി, എച്ച്.ആര്‍.പി.എം ജില്ലാ പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ്, പി.ടി.എ പ്രസിഡണ്ട്, ബി. അബ്ദുല്‍ ഗഫൂര്‍, പ്രമുഖ വ്യാപാരി ഗണേഷ് നായക്, വികസന സമിതി ഭാരവാഹികളായ ബി.സി കുമാരന്‍, പ്രകാശ് റാവു, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, അബ്ബാസ് കൊള്‍ച്ചപ്പ്, ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെജോ ജോസഫ്, പ്രധാന അധ്യാപകന്‍ അരവിന്ദാക്ഷന്‍, ഇരിയണ്ണി ഗവ: സ്‌കൂള്‍ പ്രധാന അധ്യ പകന്‍ ബാബു, പൊതുപ്രവര്‍ത്തകരായ എം.എസ് ഷുക്കൂര്‍, കുഞ്ഞി മല്ലം, ഖാദര്‍ ആലൂര്‍, വേണ്ടിനവ്യ പ്രസംഗിച്ചു.

Post a Comment
0 Comments