Type Here to Get Search Results !

Bottom Ad

മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍

ദോഹ (www.evisionnews.co): മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ കൗണ്‍സില്‍ ഈറ്റ് ആന്റ്് ടേസ്റ്റി ഹോട്ടലില്‍ നടന്നു. പ്രസിഡന്റ് കെഎസ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ എംഐസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കെകെ അബ്ദുള്ള ഹാജി ഉദ്ഘടനം ചെയ്തു. അന്‍വര്‍ അലി ഹുദവി മാവൂര്‍ ഉല്‍ബോധന പ്രസംഗം നടത്തി. 

സ്ഥാപനത്തിന്റെ പ്രചാരണാര്‍ത്ഥം ദോഹയിലെത്തിയ എംഐസി എക്‌സിക്യുട്ടീവ് അംഗം സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ടിന് സ്വീകരണം നല്‍കി. എംഎസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി, കെഎസ് അബ്ദുള്ള, സാദിഖ് പാക്യാര, കെഎസ് ഉബൈദ്, റഫീഖ് മാങ്ങാട്, ഷൗക്കുള്ള ഹുദവി ചേരൂര്‍, സമദ് ബക്കാര്‍ ഉദുമ, ബാസിദ് ബംബ്രാണ, ഖലീല്‍ ഹുദവി സംബന്ധിച്ചു.

ഭാരവാഹികള്‍: കെഎസ് മുഹമ്മദ് കുഞ്ഞി (പ്രസിഡന്റ്), കെ.എസ് അബ്ദുള്ള കുഞ്ഞി, കെബി മുഹമ്മദ് ബായാര്‍, ജാവീദ് ഹുദവി ഏരിയല്‍, ഖലീല്‍ ഹുദവി കൊമ്പേട്, നൂറുദ്ധീന്‍ പടന്ന (വൈസ് പ്രസിഡന്റ്), ബദ്റുദ്ധീന്‍ ഹുദവി തോട്ടി (ജനറല്‍ സെക്രട്ടറി), സാദിഖ് പാക്യാര, റഫീഖ് മാങ്ങാട്, മജീദ് ചെമ്പിരിക്ക, ഹനീഫ് ഹുദവി ബേക്കല്‍ (സെക്രട്ടറി), നൗഷാദ് ബദിയടുക്ക (ട്രഷറര്‍).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad