കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ ആസൂത്രിതവും തുടര്‍ച്ചയായും നാടിനെ നടുക്കിയ അരുംകൊലപാതകങ്ങളില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ അന്വേഷണത്തിലും പ്രതിപ്പട്ടിക തയാറാക്കുന്നതിലും ബാഹ്യ നിയന്ത്രണത്തിനും സമ്മര്‍ദത്തിനും വിധേയമായി പൊലീസ് പ്രവര്‍ത്തിച്ചിട്ടുണ്ടന്ന് മുസ്്‌ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള എന്നിവര്‍ അഭിപ്രായപ്പെട്ടു.
നിരപരാധികളെ അകാരണമായി വെട്ടിക്കൊന്ന് നാട്ടില്‍ അശാന്തി പടര്‍ത്തി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ സംഘടനകളുടെ കളിപ്പാവയായി പൊലീസിലെ ഒരുവിഭാഗം മാറിയിട്ടുണ്ട്. ഒന്നിലധികം ക്രിമിനല്‍, കൊലപാതക കേസുകളില്‍ പോലും പ്രതിയായി ശിക്ഷ ലഭിക്കാതെ നാട്ടില്‍ നടക്കുന്ന കൊലയാളികള്‍ക്കിടയില്‍ ന്യൂനപക്ഷങ്ങളും സമാധാന പ്രേമികളും സാധാരണക്കാരും ആശങ്കയില്‍ കഴിയുകയാണ്. അടുത്തകാലത്ത് കാസര്‍കോട്ടും ചുറ്റുവട്ടങ്ങളിലും നടന്നിട്ടുള്ള കൊലപാതകങ്ങളെ കുറിച്ച് സ്‌പെഷ്യല്‍ സംഘത്തെ നിയോഗിച്ച് അന്വേഷിപ്പിക്കണം. പൊലീസിന്റെ നിരുത്തരവാദ സമീപനമാണ് നാട്ടില്‍കൊലയും കൊള്ളിവെപ്പും മാഫിയ പ്രവര്‍ത്തനവും ലഹരി വില്‍പനയും വര്‍ധിക്കാന്‍ കാരണമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Post a Comment
0 Comments