ബെള്ളൂര്‍ (www.evisionnews.co): റമസാന്‍ റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടിവെള്ളം വിതരണം ചെയ്ത് അബുദാബി കെ.എം.സി.സി ബെള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി. ബെള്ളൂര്‍ പഞ്ചായത്തില്‍ നിലവില്‍ ഓണ്‍ ഫണ്ടില്ലാത്തതിനാല്‍ പഞ്ചായത്തിന്റെ കീഴില്‍ കുടിവെള്ള വിതരണം നടക്കുന്നില്ല. ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം ജില്ലാ ഭരണകൂടത്തിന്റെ കുടിവെള്ള വിതരണവും നടക്കുന്നില്ല. ഇതോടെയാണ് റമസാന്‍ റിലീഫിനുള്ള തുക മാറ്റിവെച്ച് കുടിവെള്ള വിതരണ പദ്ധതിയുമായി മുന്നോട്ടുവന്നത്.
കുടിവെള്ള വിതരണോദ്ഘാടനം മുസ്ലിം ലിഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ കിന്നിംഗാര്‍, എസ്.കെ അബ്ബസലി, എം.എസ് മുഹമ്മദ്, എന്‍.ബി ഇബ്രറാഹിം, ജലീല്‍ എടോണി, എ.ബി സിദ്ധിഖ്, കെ.എം ബഷീര്‍, ആദം, സുബൈര്‍, ഹുസൈന്‍, ജുനൈദ്, സുലൈ പെടിക്കളം സംബന്ധിച്ചു.

Post a Comment
0 Comments