ഷിംല (www.evisionnews.co): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അസഭ്യം പറഞ്ഞതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അച്ചടക്ക നടപടി നേരിട്ട ഹിമാചല്‍ പ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി വീണ്ടും വിവാദത്തില്‍. നരേന്ദ്ര മോദിക്ക് എതിരെ ആരെങ്കിലും വിരല്‍ ചൂണ്ടിയാല്‍ അവരുടെ കൈ വെട്ടുമെന്നാണ് സാറ്റിയുടെ ഇത്തവണത്തെ പ്രസ്താവന. ഷിംല ലോക്സഭ മണ്ഡലത്തിലെ പൊതുയോഗത്തില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെ ഹീനമായ വാക്കുകള്‍ ഉപയോഗിച്ച് സത്പാല്‍ അപമാനിച്ചത്. രാഹുലിനെയും അമ്മയെയും ചേര്‍ത്ത് തെറിവിളിച്ചായിരുന്നു സത്പാലിന്റെ പ്രസംഗം.
ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് സത്പാലിനെ രണ്ടുദിവസത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്. ഇതിനു ശേഷമാണ് വീണ്ടും കൊലവിളി പ്രസംഗവുമായി സാറ്റിയുടെ രംഗപ്രവേശം. ഇതിനു മുന്‍പ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രയോഗമായ 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്ന പ്രയോഗത്തിനെ വിമര്‍ശിച്ച്‌കൊണ്ട് സംസാരിക്കവേയാണ് സാറ്റി രാഹുല്‍ ഗാന്ധിയെ അപമാനിച്ചത്. സ്വന്തം അമ്മയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നയാള്‍ എന്നര്‍ത്ഥമുള്ള 'മാദര്‍ചോദ്' എന്ന ഹിന്ദി തെറിവാക്കാണ് ബി.ജെ.പി. അധ്യക്ഷന്‍ രാഹുലിനെതിരെ ഉപയോഗിച്ചത്.

Post a Comment
0 Comments