Type Here to Get Search Results !

Bottom Ad

പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസില്‍ നിന്ന് ക്രൈംഫയലുകള്‍ അജ്ഞാത സംഘം കടത്തി

കാസര്‍കോട് (www.evisionnews.co): പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടത്തിന്റെ വാതില്‍ തകര്‍ത്ത് ക്രൈംഫയലുകള്‍ കൊള്ളയടിച്ചു. രാവിലെ എട്ട് മണിയോടെയാണ് സംഭവം. സമീപത്തെ ഇറിഗേഷന്‍ വകുപ്പ് കെട്ടിടത്തിലെ ജീവനക്കാര്‍ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് രണ്ട് ഓട്ടോ റിക്ഷകളിലായി ഫയലുകള്‍ കടത്തികൊണ്ടു പോകുന്നതായി ശ്രദ്ധയില്‍പെട്ടത്. പ്ലാസ്റ്റിക് ചാക്കുകളില്‍ കുത്തിനിറച്ചാണ് ഫയലുകള്‍ കൊണ്ടുപോയത്. ഇവര്‍ നല്‍കി വിവരത്തെ തുടര്‍ന്ന് പൊലീസെത്തി കെട്ടിടത്തിനകത്ത് പരിശോധന നടത്തി. അടച്ചുറപ്പില്ലാത്ത കെട്ടിടത്തിനകത്തെ അലമാരയില്‍ സൂക്ഷിച്ച ഫയലുകളാണ് അജ്ഞാത സംഘം കൊണ്ടുപോയത്. ഏതാനും ഫയലുകള്‍ ഓഫിസ് കെട്ടിടത്തിന്റെ വളപ്പിലും റോഡിലുമായി വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിട്ടുണ്ട്. 

കാസര്‍കോട് ടൗണ്‍ എസ്.ഐ ഭവീഷ്, എ.എസ്.ഐ സുമേഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഫയലുകള്‍ സൂക്ഷിച്ചിരുന്നത്. 1999 നും 2002നും ശേഷം നടന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഡി.സി.ആര്‍.ബി അന്വേഷണം നടത്തിയ കേസുകളുടെ ഫയലുകളാണ് നഷ്ടമായത്. സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad