Type Here to Get Search Results !

Bottom Ad

സി.പി.എം അക്രമം: യു.ഡി.വൈ.എഫ് കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി


കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് ദിവസം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് നേരെ സി.പി.എം നടത്തിയ വ്യാപകമായ അക്രമത്തില്‍ പ്രതിഷേധിച്ച് യുഡി.വൈ.എഫ് മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചട്ടഞ്ചാലില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യുഡിവൈഎഫ് മണ്ഡലം ചെയര്‍മാന്‍ ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. 
കണ്‍വീനര്‍ രാജേഷ് പള്ളിക്കര സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മവ്വല്‍ മുഖ്യപ്രഭാഷണം നടത്തി. യുഡിവൈഎഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. ശ്രീജിത് മാടക്കല്‍, യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ വിദ്യാസാഗര്‍, യൂത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, ബികെ ഇബ്രാഹിം ഹാജി, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഉണ്ണികൃഷണ്‍ പൊയിനാച്ചി, അന്‍വര്‍ മാങ്ങാട്, അബ്ബാസ് ബന്താട് പ്രസംഗിച്ചു. യു.ഡി.വൈ.എഫ് നേതാക്കളായ ടി.ഡി ഹസന്‍ ബസരി, റാഫി അഡൂര്‍, അബുബക്കര്‍ കണ്ടത്തില്‍ ,മണിമോഹന്‍,ഗിരി കൃഷ്ണന്‍കൂടാളി, രാജേന്ത്രന്‍ ബേര്‍ക്കാക്കോട്, അനൂബ് കല്ലോട്, പി.സി നസീര്‍, സ്വരാജ്, കെ.എം.എ റഹ്്മാന്‍ കാപ്പില്‍, നശാത് പരവനടുക്കം, മൊയ്തു തൈര, സിദ്ധീഖ് മാങ്ങാടന്‍, ബി.എച്ച് ഹസൈനാര്‍, രാജു, കലാഭവന്‍, സഫ്‌വാന്‍ മങ്ങാടന്‍, അര്‍ഷാദ് ബെണ്ടിച്ചാല്‍, ഹക്കീം തെക്കില്‍ നേതൃത്വം നല്‍കി.


>> കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണില്‍ നടന്ന പരിപാടി യൂത്ത് ലീഗ് ജില്ലാ വൈസ്. പ്രസിഡണ്ട് നാസര്‍ ചായിന്റടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം യു.ഡി.വൈ.എഫ് ചെയര്‍മാന്‍ സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. മനാഫ് നുള്ളിപ്പാടി സ്വാഗതം പറഞ്ഞു. മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്‌ള, എം.എ നജീബ്, ഉസ്മാന്‍ അണങ്കൂര്‍, അബ്ദുല്‍ റഹിമാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര, സി.ടി റിയാസ്, ഹാരിസ് തായല്‍, സഫ്‌റാസ് പട്ടേല്‍, സി.ബി ലത്തീഫ്, ഹനീഫ് ചൂരി, ഉസ്മാന്‍പള്ളിക്കാല്‍, മുസ്തഫ കുണ്ടില്‍, റഹീം തുരുത്തി,റഷീദ് ഗസാലി, ഖലീല്‍ തുരുത്തി, മുജീബ് തായലങ്ങാടി, ഹമീദ് ചേരങ്കെ, സിദ്ദീഖ് സന്തോഷ് നഗര്‍ പ്രസംഗിച്ചു.


ഉപ്പള: മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപ്പളയില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ട്രഷറര്‍ യൂസഫ് ഉളുവാര്‍, സെക്രട്ടറി അസീസ് കളത്തൂര്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സൈഫുള്ളഹ് തങ്ങള്‍, ജനറല്‍ സെക്രട്ടറി റഹ്മാന്‍ ഗോള്‍ഡണ്‍, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഉമര്‍ ബങ്കിമൂല, ജനറല്‍ സെക്രട്ടറി ആസിഫ്, ട്രഷറര്‍ ബഷീര്‍ സംഘം, റഹീം പള്ളം, ലത്തീഫ് പത്വാടി, ഇസ്മായില്‍ ഒലയം, മജീദ് പച്ചമ്പള, സിദ്ദീഖ് ദണ്ടാഗോളി, ഇഖ്ബാല്‍, മുഫാസി കോട്ട, സിദ്ദീഖ് പചിലംപറ, അഫ്‌സല്‍ ബേക്കൂര്‍, ഇബ്രാഹിം മുഅ്മിന്, ഫയാസ് കോട്ട, ആസിഫ് മുട്ടം, നൗഷാദ് പള്ളം, റഫീഖ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad