ഉപ്പള (www.evisionnews.co): സി.പി.എമ്മില്‍ നിന്നും രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്ന യുവാവിനെ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ബന്തിയോട് ഷിറിയയിലെ മുഹമ്മദ് അഷ്‌റഫി (37)നാണ് മര്‍ദനമേറ്റത്. അഷ്‌റഫിനെ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലര മണിയോടെ ബന്തിയോട് സഹോദരിയുടെ കുട്ടിയോടൊപ്പം നില്‍ക്കുകയായിരുന്ന അഷ്‌റഫിനെ സി.പി.എം ലോക്കല്‍ സെക്രട്ടറി മൊയ്തു കല്‍മാട്ടയുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു. ഏപ്രില്‍ 18ന് ബന്തിയോട് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് അഷ്‌റഫും പതിനഞ്ചോളം പ്രവര്‍ത്തകരും സി.പി.എം പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നത്.

Post a Comment
0 Comments