Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ പാറാവുകാരെ മയക്കികിടത്തി ജയില്‍ ചാടാന്‍ ശ്രമം: മൂന്നുതടവുകാര്‍ പിടിയില്‍


കണ്ണൂര്‍ (www.evisionnews.co): കണ്ണൂരില്‍ പാറാവുകാരെ മയക്കികിടത്തി ജയില്‍ ചാടാന്‍ ശ്രമിച്ച തടവുപുള്ളികള്‍ പിടിയില്‍. കൊലക്കേസ് പ്രതിയടക്കമുള്ള മൂന്നു പേരാണ് അറസ്റ്റിലായത്. വിചാരണത്തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീഖ്, കാസര്‍കോട് തലപ്പാടിയില്‍നിന്നുള്ള അഷറഫ് ഷംസീര്‍, ചീമേനി സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.

ജയിലിലെ അടുക്കളയില്‍ ജോലിയുള്ളവരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നുപേരും. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രാവിലെ ജയില്‍ അടുക്കളയില്‍നിന്ന് ചായയുണ്ടാക്കി കൊടുക്കുന്ന പതിവുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള തടവുകാര്‍ക്ക് ജയില്‍ ആശുപത്രിയില്‍നിന്ന് നല്‍കിയ നെട്രാ വൈറ്റ്, ക്യുടിപൈന്‍ ഗുളികകളാണ് മയക്കുമരുന്നായി ഇവര്‍ ഉപയോഗിച്ചത്. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുകുമാരന്‍, അസി. പ്രിസണ്‍ ഓഫീസര്‍ യാക്കൂബ്, താത്കാലിക ജീവനക്കാരന്‍ പവിത്രന്‍ എന്നിവര്‍ക്കാണ് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. രക്ഷപ്പെടാനായി ഗേറ്റിന്റെ അടുത്തെത്തിയ ഇവരെ മറ്റൊരു ഉദ്യോഗസ്ഥന്‍ യാദൃച്ഛികമായി കണ്ടതോടെയാണ് പദ്ധതി പൊളിഞ്ഞത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad