കേരളം (www.evisionnews.co): തെരഞ്ഞെടുപ്പു വിലയിരുത്തലിന് ചേര്‍ന്ന ആര്‍.എസ്.എസ് നേതൃയോഗത്തില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തന ഘടനയിലും രീതിയിലും അടിമുടി മാറ്റത്തിനു നിര്‍ദേശം. പഞ്ചായത്തുതലം മുതല്‍ പാര്‍ട്ടിയില്‍ പൊളിച്ചെഴുത്തുവേണെന്നാണ് അഭിപ്രായം. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുണ്ടായ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ആര്‍എസ്എസിന്റെ ഈ നീക്കമെന്നാണു സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചചെയ്തു. ബൂത്തുതലത്തില്‍ സംഘടന ശേഖരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു കുമ്മനം രാജശേഖരന് 20,000 വോട്ടുകളിലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണു വിലയിരുത്തല്‍. മൊത്തം നാലു ലക്ഷം വരെ വോട്ടുകള്‍ ലഭിക്കാനാണു സാധ്യത.
തിരുവനന്തപുരത്ത് കുമ്മനത്തിന്റെ വിജയ സാധ്യത ഉറപ്പിച്ചതായി വിലയിരുത്തുമ്പോഴും മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായെന്ന ആശങ്കയും യോഗത്തില്‍ ഉയര്‍ന്നു. പത്തനംതിട്ടയില്‍ വിജയം ഉറപ്പാക്കിയ കെ. സുരേന്ദ്രനു 10,000 വോട്ടുകളിലധികം ഭൂരിപക്ഷം ലഭിക്കും. തൃശൂരില്‍ യുഡിഎഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്. പാലക്കാട് 2.75ലക്ഷം, ആറ്റിങ്ങലില്‍ 2.50ലക്ഷം, കോട്ടയത്ത് 2.75ലക്ഷം വരെയും വോട്ടുകള്‍ പിടിക്കും. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണം ഉണ്ടായതായും യോഗം അവകാശപ്പെട്ടു.

Post a Comment
0 Comments