Type Here to Get Search Results !

Bottom Ad

കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ ബൂത്തില്‍ സി.പി.എം നേതൃത്വത്തില്‍ കള്ളവോട്ട് നടന്നു: ദൃശ്യങ്ങള്‍ പുറത്ത്


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ ബൂത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. ഒരേ സ്ത്രീ രണ്ടു തവണ ബൂത്തിലെത്തി വോട്ടു ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചതായും കണ്ടെത്തി.

പിലാത്തറ സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരുമണിക്കൂറിലേറെ കാത്തുനിന്ന് വോട്ട് ചെയ്യാനെത്തിയ യുവതിക്ക് വോട്ട് ചെയ്യാനായില്ല. അവരുടെ വോട്ട് മറ്റാരോ ചെയ്തു എന്ന് അറിയുന്നതും അവരെ പ്രിസൈഡിങ് ഓഫീസര്‍ സമാധാനിപ്പിച്ച് മാറ്റിനിര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തിരിച്ചറിയല്‍ രേഖപോലും ഇല്ലാതെ എത്തിയ അവര്‍ക്ക് ബൂത്തിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Post a Comment

0 Comments

Top Post Ad

Below Post Ad