Type Here to Get Search Results !

Bottom Ad

പുത്തിഗെ കളത്തൂര്‍ ഖാസി അക്കാദമി രണ്ടാം വാര്‍ഷികവും സമൂഹ വിവാഹവും സമാപിച്ചു

കുമ്പള (www.evisionnews.co): മൂന്നു പതിറ്റാണ്ടുകളോളം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും നിരവധി പ്രഗത്ഭ പണ്ഡിതന്മാരെ വാര്‍ത്തെടുത്ത് സമുദായത്തിന്ന് സമര്‍പ്പിച്ച ഗുരുവര്യരും സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് ടി.കെ.എം ബാവ മുസ്ലിയാരുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഖാസി ടി.കെ.എം ബാവ ഉസ്താദ് ഇസ്ലാമിക് അക്കാദമിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സമൂഹ വിവാഹവും പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മിക്കാനുള്ള സ്ഥല ദാനവും കുമ്പള കളത്തൂര്‍ ഖാസി അക്കാദമിയില്‍ നടന്നു.

സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ സമൂഹ വിവാഹത്തിന്ന് കാര്‍മികത്വം വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹമാന്‍ മുസ്ലിയാര്‍, സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഏഴിമല, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍, എ.പി അബ്ദുല്‍ അസീസ് ഫൈസി അംഗടിമുഗര്‍, അബ്ദുസലാം ദാരിമി ആലമ്പാടി, പി.എസ് ഇബ്രാഹിം ഫൈസി, ഖാലിദ് ബാഖവി കൊക്കച്ചാല്‍,അന്‍വര്‍ അലി ഹുദവി കീഴിശ്ശേരി അബ്ദുല്‍ മജീദ് ദാരിമി പൈവളിക, ശബീബ് ഫൈസി ബന്തിയോട്, മുഹമ്മദ് ഫൈസി കജെ, ഇഖ്ബാല്‍ ഫൈസി പൈവളികെ, ഷമീര്‍ വാഫി കരുവാരക്കുണ്ട്, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, എം അബ്ദുല്ല മുഗു, കണ്ടത്തില്‍ മുഹമ്മദ് ഹാജി, ഇസ്മായീല്‍ ഹാജി കണ്ണൂര്‍, അരോളി മുഹമ്മദ് ഹാജി, ഷാഫി ഹാജി അരോളി, ഷംസു മാടത്തടുക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു. 

പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച 'അഖ്‌സ എക്‌സ്‌പ്പോ' സയ്യിദ് ശമീം തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു. അഖ്‌സ വാര്‍ഷിക പതിപ്പ് യു.എം അബ്ദുറഹ്്മാന്‍ മുസ്ലിയാര്‍ ഷംസു മാടത്തടുക്കക്ക് നല്‍കി പ്രകാശനം ചെയ്തു. സ്ഥാപന പ്രസിഡന്റ് കെ.എം അബ്ബാസ് ഫൈസി പുത്തിഗെ അധ്യക്ഷത വഹിച്ചു. സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സിറാജുദ്ദീന്‍ ഫൈസി ചേരാല്‍ സ്വാഗതവും നാസിര്‍ ഫൈസി അംഗടിമുഗര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad