Type Here to Get Search Results !

Bottom Ad

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി മുന്‍ കോടതി ജീവനക്കാരി

Image result for chief justice of india

(www.evisionnews.co) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി മുന്‍ കോടതി ജീവനക്കാരി. മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയിരുന്നു. 2018 ഒക്ടോബര്‍ പത്തിനും പതിനൊന്നിനും ന്യൂഡല്‍ഹിയിലെ രഞ്ജന്‍ ഗൊഗോയുടെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് 35 വയസുള്ള യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് എന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളില്‍ മുഴുവന്‍ തൊട്ടു. ഞാന്‍ കുതറി മാറാന്‍ ശ്രമിച്ചെങ്കിലും പോകാന്‍ അനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിര്‍ത്തി കവറിംഗ് ലെറ്ററുമായി നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി പറയുന്നു. ”എന്നെ ചേര്‍ത്തു പിടിക്കൂ” എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.

ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ ഇ മെയിലില്‍ പറയുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് തന്നെ റെസിഡന്‍റ്സ് ഓഫീസില്‍ നിന്ന് പുറത്താക്കിയതായും 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചു വിട്ടതായും പരാതിക്കാരി പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad