കണ്ണൂര്‍ (www.evisionnews.co): മദ്യപിച്ചെത്തിയ പിതാവ് എട്ടുവയസ്സുള്ള മകളെ നിലത്തെറിഞ്ഞു. 12 വയസുള്ള മകന്റെ കൈ അടിച്ചൊടിച്ചു. അഴീക്കോട് സ്വദേശിയായ പിതാവിനെ (41) വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ജോലിക്കു പോയ സമയത്തു വീട്ടില്‍ തനിച്ചായ കുട്ടികളെ ഇയാള്‍ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്. കുട്ടികളെ ആശുപത്രിയിലാക്കുകയും ചെയ്തു. പെണ്‍കുട്ടിക്കു കൈമുട്ടിനും മറ്റും പരുക്കുണ്ടെങ്കിലും അത്ര ഗുരുതരമല്ല. മത്സ്യത്തൊഴിലാളിയായ ഗൃഹനാഥന്‍ മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Post a Comment
0 Comments