കാസര്‍കോട് (www.evisionnews.co): പോക്സോകേസില്‍ പ്രതിയായ സൈനികനെ കോടതി പത്തു വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മുംബൈ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വലിയപറമ്പ് മാടക്കാലിലെ പി.വി അഖില്‍കുമാറിനെ (29) ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പ്രതിയെ കോടതി നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
2015 ഏപ്രില്‍ 28ന് രാവിലെ 10 മണിയോടെ കാഞ്ഞങ്ങാടിന് സമീപത്തെ പെണ്‍കുട്ടിയുടെ ബന്ധുവീട്ടിലാണ് കേസിനാസ്പദമായ സംഭവം. ഹൊസ്ദുര്‍ഗ് സി.ഐയായിരുന്ന യു. പ്രേമനാണ് ഈ കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 22 സാക്ഷികളില്‍ 17 പേരെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Post a Comment
0 Comments