കാസര്‍കോട് (www.evisionnews.co): മാപ്പിള കലാരംഗത്ത് 20വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന കേരള മാപ്പിള കലാഅക്കാദമി കാസര്‍കോട് ജില്ലാ കമ്മിറ്റി ജില്ലയില്‍ അഞ്ചു നിര്‍ധനരായ കലാകുടുംബങ്ങള്‍ക്ക് ഇശല്‍ ബൈത്ത് എന്ന പേരില്‍ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ആദ്യ വീടിന് എരിയാലില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന അധ്യക്ഷന്‍ പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.
മുസ്്‌ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു സൗജന്യമായി നല്‍കിയ സ്ഥലത്താണ് ആദ്യവീട് നിര്‍മ്മിക്കുന്നത്, സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത്്് പ്രസിഡണ്ട് എ.എ ജലീല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, ജില്ലാ ട്രഷറര്‍ ഖബീര്‍ ചെര്‍ക്കള, അഷ്‌റഫ് ഇടനീര്‍, ടി.ഡി കബീര്‍ തെക്കില്‍, കെ.ബി കുഞ്ഞാമു, അന്‍വര്‍ ചേരങ്കൈ, എം.എ നജീബ്, ഇസ്മായില്‍ തളങ്കര, അബ്ദുല്ല പടന്ന, എ.പി ഷംസുദ്ധീന്‍ ബ്ലാര്‍ക്കോട്, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, സിദ്ധീഖ് എരിയാല്‍, അഷ്‌റഫ് കര്‍ള, യൂസഫ് അല്‍ ഫലാഹ്, ഹനീഫ് ചൗക്കി, ജീലാനി കല്ലങ്കൈ, ഉപ്പി കല്ലങ്കൈ, നവാസ് എരിയാല്‍, അബ്ദു റഹിമാന്‍ കല്ലങ്കൈ, ഹമീദ് മൊഗ്രാല്‍ പുത്തൂര്‍ സംബന്ധിച്ചു.

Post a Comment
0 Comments