കാസര്‍കോട് (www.evisionnews.co): രാജ്യത്തിന്റെ സമ്പത്തും സമസതാധികാരങ്ങളും കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും തീറെഴുതിയ നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കി രാജ്യത്തെ വീണ്ടെടുക്കാന്‍ തൊഴിലാളികള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ പ്രസ്താവിച്ചു. തൊഴിലാളികളുടെ വോട്ട് യു.ഡി.എഫിന് എന്ന മുദ്രാവാക്യവുമായി എസ്.ടി.യു കാസര്‍കോട് നടത്തിയ റാലിയും തൊഴിലാളി സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാറ്റിയെഴുതിയ മോദി സര്‍ക്കാര്‍ അമ്പാനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷം കാസര്‍കോട് പാര്‍ലിമെന്റ് നിയോജക മണ്ഡലത്തെ പ്രതിധാനം ചെയ്ത സി.പി.എം നേതാക്കളായ എം.പിമാര്‍ വികസനങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് മാത്രമാക്കി മാറ്റി. ഇവിടെ ഒരു വ്യവസായ കേന്ദ്രം കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല കാസര്‍കോട് ബെദ്രടുക്കയില്‍ നിലവിലുള്ള ഭെല്‍ ഇ.എം.എല്‍ ഫാക്ടറിയെ ഞെക്കി കൊല്ലാനാണ് ഇടതു സര്‍ക്കാറും എം.പി.യും ശ്രമിച്ചത്. എം.പിമാര്‍ ജില്ലയെ ദീര്‍ഘകാലം പിറകോട്ട് വലിക്കുകയായിരുന്നു. കാസര്‍കോടിന്റെ സമഗ്ര വികസനത്തിനും മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിക്കണമെന്ന് അബ്ദുല്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു.
എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഷരീഫ് കൊടവഞ്ചി, മുംതാസ് സമീറ, ഷംസുദ്ദീന്‍ ആയിറ്റി, അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളൊ, എ.ജി അമീര്‍ ഹാജി, മാഹിന്‍ മുണ്ടക്കൈ, ബി.പി മുഹമ്മദ്, സുബൈര്‍ മാര, യൂനുസ് വടകരമുക്ക്, ഹാരിസ് ബോവിക്കാനം, ഇബ്രാഹിം മണിയനൊടി, ഇല്‍യാസ് ബേക്കല്‍, ഷുക്കൂര്‍ ചെര്‍ക്കള, മന്‍സൂര്‍ മല്ലത്ത്, ശിഹാബ് റഹ്്മാനിയ നഗര്‍ പ്രസംഗിച്ചു.
Post a Comment
0 Comments