Type Here to Get Search Results !

Bottom Ad

പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് കലക്ടര്‍ തല്‍സമയം നിരീക്ഷിക്കും

Image result for electionകാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് ദിനത്തില്‍ ജില്ലയിലെ 43 പ്രശ്നബാധിത ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്നും വെബ്കാസ്റ്റിംഗ് വഴി നിരീക്ഷിക്കും. പ്രശ്നബാധിത ബൂത്തുകളോരോന്നിലും സെറ്റ് ചെയ്തു വച്ചിട്ടുള്ള വെബ് കാമറയില്‍ നിന്നുള്ള തല്‍സമയ ദൃശ്യങ്ങളാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വീക്ഷിക്കുക. ബൂത്തുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സമീപത്തായി സ്ഥാപിക്കുന്ന വെബ്ക്യാമറ, വോട്ടര്‍ പോളിംഗ് ബൂത്തിനകത്ത് പ്രവേശിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങളാണ് ഒപ്പിയെടുക്കുക.അക്ഷയക്കാണ് വെബ്കാസ്റ്റിങിന്റെ ചുമതല.ബിഎസ്എന്‍ എല്‍ ആണ് വെബ്കാസ്റ്റിംഗിന് ആവിശ്യമായ നെറ്റ്‌വര്‍ക്ക് നല്‍കുന്നത്.

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നാലും ഉദുമയില്‍ മൂന്നും കാഞ്ഞങ്ങാട് 13ഉം തൃക്കരിപ്പൂര്‍ 23ഉം പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഏപ്രില്‍ 20നും 22നും പരീക്ഷണാടിസ്ഥാനത്തില്‍ വെബ് കാസ്റ്റിംഗിന്റെ ട്രയല്‍ റണ്‍ നടത്തും. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ വെബ് കാസ്റ്റിംഗ് നിരീക്ഷിക്കുന്നത് കലക്ടര്‍ക്ക് പുറമെ, ഇലക്ഷന്‍ ജീവനക്കാര്‍, എന്‍.ഐ.സി ജീവനക്കാര്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍, ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ എന്നിവരുടെ ഒരു പാനല്‍ തന്നെയുണ്ടാകും. 




Post a Comment

0 Comments

Top Post Ad

Below Post Ad