തൃശൂര്‍ (www.evisionnews.co): ചായ ചൂടാക്കി നല്‍കാത്തതിന് അമ്മയെ മകന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഇരിങ്ങാലക്കുടയില്‍ നാടിനെ നടുക്കിയ സംഭവം അരേങ്ങറിയത്. സംഭവത്തില്‍ വെസറ്റ് കോമ്പാറ സ്വദേശി വിഷ്ണു(24) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ അമ്മ ലീല (53) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വിഷുദിനത്തില്‍ രാവിലെ 11 നാണ് സംഭവം നടന്നത്. ഇരുവരും തമ്മില്‍ മിക്കാവറും എല്ലാ ദിവസവും വഴക്കുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ലീലയ്ക്ക് അമ്പതു ശതമാനത്തോളം പൊള്ളലേറ്റതായിട്ടാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Post a Comment
0 Comments