ന്യൂഡല്‍ഹി (www.evisionnews.co): പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാ വര്‍ഷവും തനിക്ക് ഒന്നോ രണ്ടോ കുര്‍ത്തകള്‍ സമ്മാനമായി നല്‍കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി മമത. അതിഥികളെ രസഗുളയും സമ്മാനങ്ങളും നല്‍കിയാണ് തങ്ങള്‍ സ്വീകരിക്കാറെന്നും എന്നാല്‍ ഒരൊറ്റ വോട്ട് പോലും ബി.ജെ.പിക്ക് നല്‍കില്ലെന്നുമായിരുന്നു മമത പറഞ്ഞത്. മോദിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മമതയുടെ മറുപടി.
പ്രത്യേക അവസരങ്ങളില്‍ എത്തുന്ന അതിഥികളെ ഏറ്റവും മികച്ച രീതിയില്‍ തന്നെ സ്വീകരിക്കുക എന്നത് ബംഗാളിന്റെ സംസ്‌ക്കാരമാണ്. എന്നാല്‍ അതൊന്നും വോട്ടായി മാറുമെന്ന് ആരു സ്വപ്നം പോലും കരുതേണ്ട- മമത പറഞ്ഞു. മോദിക്ക് മാത്രമല്ല മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും ദീദി സമ്മാനങ്ങള്‍ അയക്കാറുണ്ടെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ പ്രതികരിച്ചത്.

Post a Comment
0 Comments