Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണം ഉടന്‍ വേണം: എ.കെ ആന്റണി

പെരിയ (www.evisionnews.co): പെരിയ ഇരട്ടക്കൊലപാതക കേസില്‍പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പെരിയയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബത്തിന്റെ ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ക്കരുത്. കൊന്നവരെയും കൊല്ലിച്ചവരേയും ഉടനെ പിടികൂടണമെന്നും ആന്റണി ആവശ്യപ്പെട്ടു. പെരിയ കൊലപാതകത്തില്‍ മുഖ്യമന്ത്രി തന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണം. മുഖ്യമന്ത്രി അതിന് തയാറായില്ലെങ്കില്‍ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന ധാരണ എല്ലാവര്‍ക്കും ഉണ്ടാവും. കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു അച്ഛന്റെയും അമ്മയുടെയും കണ്ണീര്‍ വീഴരുത്. 

നിലവിലുള്ള പൊലിസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃപേഷിന്റെയും ശരത് യാലിന്റെയും മാതാപിതാക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. സി.ബി.ഐ വന്നാലെ കൊന്നവനെയും കൊല്ലിച്ചവനെയും കണ്ടെത്താനാവൂ. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അത് കണ്ടതാണെന്നും ആന്റണി കുട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, യു.ഡി.എഫ് ചെയര്‍മാന്‍ എ ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, അഡ്വ. സി.കെ ശ്രീധരന്‍ സംബന്ധിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad