കാസര്‍കോട് (www.evisionnews.co): റിട്ട. ആര്‍.ടി.ഒയെ അക്രമിച്ച് പണവും സ്വര്‍ണമാലയും കവര്‍ന്ന കേസിലെ പ്രതിയെ കോടതി രണ്ടുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തളങ്കര തെരുവത്തെ ഇബ്രാഹിം ഖലീലിനെ (37)യാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2007 ഡിസംബര്‍ 17നാണ് സംഭവം. റിട്ട. ആര്‍.ടി.ഒ എ.വി ഗംഗാധരനാണ് അക്രമിക്കപ്പെട്ടത്. നെല്ലിക്കുന്ന് ബീച്ച് റോഡില്‍ നില്‍ക്കുകയായിരുന്ന ഗംഗാധരനെ മൂന്നംഗ സംഘം ബലമായി ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി തളങ്കരയില്‍ ഇറക്കുകയും കഴുത്ത് മുറുക്കി ഭീഷണിപ്പെടുത്തിയ ശേഷം 9,000 രൂപ, മൂന്ന് പവന്റെ സ്വര്‍ണ മാല, അഞ്ചു പവന്റെ ബ്രേസ്ലറ്റ്, 10,000 രൂപയുടെ മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതി തായലങ്ങാടി സ്വദേശി അബ്ദുല്‍ റഹ്്മാനെ കോടതി വിട്ടയച്ചു.
Post a Comment
0 Comments