Type Here to Get Search Results !

Bottom Ad

ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന അഖ്‌ലാഖിന്റെ കുടുംബാംഗങ്ങള്‍ക്ക് വോട്ടില്ല?


ദാദ്രി (www.evisionnews.co) ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധ്യവയസ്‌കന്‍ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളുടെ പേരു വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായി. ഗൗതം ബുദ്ധ് നഗറിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നാണ് കൂടുംബാംഗങ്ങളുടെ പേര് പുറത്തായിരിക്കുന്നത്. അഖ്‌ലാഖിന്റെ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താണ്.

മാസങ്ങളായി അഖ്‌ലാഖിന്റെ കുടുംബം ബിസാര ഗ്രാമത്തില്‍ താമസിക്കുന്നില്ലെന്നും അതിനാലാണ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നുമാണ് ഗൗതം ബുദ്ധ് നഗറിലെ ബ്ലോക്ക് ലെവല്‍ ഓഫീസറുടെ വാദം.

2015ലാണ് ദാദ്രിയില്‍ ആണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ അഖ്‌ലാഖ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ ബീഫ് സൂക്ഷിച്ചു എന്നായിരുന്നു ആള്‍ക്കൂട്ടം അഖ്‌ലാഖിന് മേല്‍ ചുമത്തിയ കുറ്റം. വീട്ടില്‍ നിന്നും വിളിച്ചിറക്കി ഇരുന്നൂറോളം വരുന്ന ആള്‍ക്കൂട്ടമാണ് അമ്പത്തൊന്നുകാരനായ ഇയാളെ ആക്രമിച്ചു കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ള നിരവധി പേര്‍ അറസ്റ്റിലായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad