ദുബൈ (www.evisionnews.co): യു.പി.എ മുന്നണിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ പ്രവാസികളുടെ കൂടി അഭിപ്രായം ആരാഞ്ഞു കൊണ്ട് പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയത് സ്വാഗതാര്‍ഹമാണെന്നും മതേതര ഇന്ത്യയുടെ നിലനില്‍പ്പിന് കോണ്‍ഗ്രസിന്റെ നേത്രത്വത്തിലുള്ള സര്‍ക്കാര്‍ വരേണ്ടത് അത്യാവശ്യമാണെന്നും രാജ്മോഹനനെ ഉണ്ണിത്താന്റെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് മുഴുവന്‍ പ്രവാസികളും മുന്നിട്ടിറങ്ങണമെന്നും ദുബൈ യു.ഡി.എഫ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ദുബൈ കാസര്‍കോട് ലോക് സഭാ മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും താഴെ തട്ടിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും കെ.എം.സി.സിയുടെയും ഇന്‍കാസിന്റെയും നേതൃത്വത്തില്‍ അല്‍ ബറാഹ കെഎംസിസി ആസ്ഥാനത്ത് നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ ദുബൈ കാസര്‍കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിക്ക് രൂപംനല്‍കി.
ചെയര്‍മാനായി അബ്ദുല്ല ആറങ്ങാടിയെയും ജനറല്‍ കണ്‍വീനറായി മുനീര്‍ കുമ്പളയെയും ട്രഷററായി സലാം കന്യാപ്പാടിയെയും തെരഞ്ഞെടുത്തു. ഹനീഫ് ടി.ആര്‍ മേല്‍പറമ്പ്, അഫ്‌സല്‍ മെട്ടമ്മല്‍ (വൈസ് ചെയര്‍മാന്‍), സി.കെ ശ്രീരാജ്, അബ്ദുല്‍ റഹ്്മാന്‍ പൈക്ക (കണ്‍വീനര്‍).
അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. എന്‍.ആര്‍ മാഹിന്‍ ദുബൈ, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ വേങ്ങര, ഹംസ തോട്ടി, ബി.എ നാസര്‍, സി.പി ജലീല്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, നൗഷാദ് കന്യപ്പാടി, മുനീര്‍ കുമ്പള, ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറുദ്ധീന്‍ കാഞ്ഞങ്ങാട്, ഇ.ബി അഹമ്മദ് ചെടേക്കാല്‍, റഷീദ് ഹാജി കല്ലിങ്കല്‍, സലീം ചേരങ്കൈ, യൂസുഫ് മുക്കൂട്, മഞ്ചേശ്വരം, ഹസൈനാര്‍ ബീജന്തടുക്ക, അഷ്‌റഫ് പാവൂര്‍ മഞ്ചേശ്വരം, കെ.പി അബ്ബാസ് കളനാട്, താജുദ്ദീന്‍ പൈക്ക, ഹനീഫ് കുമ്പള, അഹമ്മദ് കുഞ്ഞി നീലേശ്വരം, ഹസീബ് മൊഗ്രാല്‍, സജി ബേക്കല്‍, അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാം വാതുക്കല്‍, ഹനീഫ് ബാവ, ഒ.ടി മുനീര്‍, ഷബീര്‍ കീഴൂര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ തൃക്കരിപ്പൂര്‍, ഇബ്രാഹിം ബേരികെ, സിദ്ദീഖ് ചൗക്കി, ബഷീര്‍ സി.എ ഷരീഫ് ചന്തേര, സുബൈര്‍ കുബണൂര്‍, ആരിഫ് ചെരുമ്പ, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, ഷുഹൈല്‍ കോപ്പ, അബ്ദുല്ല ബെളിഞ്ച, എം.എസ് ഹമീദ് ഗോളിയടുക്ക, അസ്‌കര്‍ ചൂരി, ഖാലിദ് മായിപ്പാടി, നജീബ് പീടികയില്‍, ഷക്കീല്‍ എരിയാല്‍, അഫ്‌സല്‍ മെട്ടമ്മല്‍ സംബന്ധിച്ചു.

Post a Comment
0 Comments