കാഞ്ഞങ്ങാട് (www.evisionnews.co): യു.ഡി.എഫ് തെരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിക്കുന്നതിനെ ചോദ്യംചെയ്ത യൂത്ത് കോണ്‍ഗ്രസുകാരനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെസ്റ്റ്് എളേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ്് രാജേഷ് കോനാലിനെ (30) യാണ് ഒരുസംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
പറമ്പയിലാണ് സംഭവം. കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ ഒരു സംഘം പരസ്യമായി നശിപ്പിച്ചിരുന്നു. ഇതു ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ചെറുപുഴ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ യു.ഡി.എഫ് നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു.

Post a Comment
0 Comments