Type Here to Get Search Results !

Bottom Ad

എസ്.ഡി.പി.ഐയില്‍ നിന്ന് രാജിവെച്ചതിന് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം


തിരൂര്‍ (www.evisionnews.co): എസ്.ഡി.പി.ഐയില്‍ നിന്ന് രാജിവെച്ചതിന് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. കഴിഞ്ഞദിവസമാണ് പന്ത്രണ്ടോളം എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തിരൂര്‍ പറവണ്ണ അഴീക്കല്‍ സ്വദേശി ചൊക്കന്റെ പുരക്കല്‍ കുഞ്ഞിമോനെ വധിക്കാന്‍ ശ്രമിച്ചത്. മുതുകില്‍ ആഴത്തില്‍ കുത്തേറ്റ കുഞ്ഞിമോന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ പുത്തങ്ങാടി റാഫി(40)ക്കും പരിക്കേറ്റു.

നേരത്തെ എന്‍.ഡി.എഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കുഞ്ഞിമോന്‍. സംഘടനയുടെ പറവണ്ണ മേഖല പ്രസിഡന്റായിരുന്നു. സംഘടനയില്‍ നിന്ന് രാജി വെച്ചതിലുള്ള പകയാണ് കൊലപാതകശ്രമത്തിനു കാരണം. പാര്‍ട്ടിയുടെ അണിയറ രഹസ്യങ്ങള്‍ കുഞ്ഞിമോന് അറിയാമെന്നതിനാലാണ് അക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമം നടത്തിയത്. അതിനിടെ കുഞ്ഞിമോനെ ആക്രമിക്കാന്‍ വന്ന ഗുണ്ടകളെ തടയാന്‍ ശ്രമിച്ച സഹോദരന്‍ കൂടിയായ റാഫിക്കും കുത്തേറ്റു. അവര്‍ തന്റെ സഹോദരനെ കൊല്ലാന്‍ വന്നവരായിരുന്നുവെന്നും തടയാന്‍ ശ്രമിച്ച തനിക്കു കുത്തേല്‍ക്കുകയായിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.













Tags

Post a Comment

0 Comments

Top Post Ad

Below Post Ad