കൊളംബൊ (www.evisionnews.co): അമ്പാര ജില്ലയിലെ സെയ്ന്തമരുത് എന്ന സ്ഥലത്ത് രാവിലെ മുതല്‍ നടന്ന ഏറ്റുമുട്ടലില്‍ 15പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആറ് ഭീകരരും ഒമ്പത് സിവിലിയന്‍സുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ ആറു പേര്‍ കുട്ടികളാണെന്ന് മേജര്‍ ജനറല്‍ അരുണ ജയശേഖര പറഞ്ഞു. സ്ഫോടക വസ്തുശേഖരമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിനിടെ ചാവേറുകളായ മൂന്ന് ഭീകരര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. മറ്റുള്ളവര്‍ വെടിവെയ്പിലാണ് മരിച്ചത്. മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സിവിലിയന്‍സിന് ഭീകരരുമായുള്ള ബന്ധം പരിശോധിച്ച് വരികയാണെന്ന് ശ്രീലങ്കന്‍ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ എന്‍.ടി.ജെയുടെ പ്രമുഖനായ മുഹമ്മദ് നിയാസ് എന്നയാളും ഉണ്ടായിരുന്നതായി സൈന്യം പറഞ്ഞു. ഇയാള്‍ ഈസ്റ്റര്‍ ദിന ആക്രമണങ്ങള്‍ക്ക് നേതൃത്വം വഹിച്ച സഹ്റാന്‍ ഹാഷിമിന്റെ ബന്ധുവാണ്.

Post a Comment
0 Comments