(www.evisionnews.co) വേനല്‍ചൂട് കുറയുന്നത് വരെ വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുമതി. വേനല്‍ചൂട് കനത്തതോടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അഭിഭാഷക യൂണിഫോമിന്റെ മറ്റു വസ്തുക്കള്‍ ധരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വേനലചൂട് പരിഗണിച്ച് ജസ്റ്റിസ് ഷാജി പി. ചാലിയുടേതാണ് ഉത്തരവ്.
വേനല്‍ചൂട് കനത്തതോടെ കഴിഞ്ഞ ആഴ്ച കോട്ടും ഗൗണും ധരിക്കാതെ കോടതിയില്‍ വാദിക്കാനെത്തിയ അഭിഭാഷകെന കോടതി വിലക്കിയിരുന്നു. തിരുവനന്തപുരം കോടതിയാണ് കോട്ടും ഗൗണുമില്ലാതെ വാദം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
കോട്ടും ഗൗണും ധരിക്കാത്ത അഭിഭാഷകര്‍ക്ക് കക്ഷിക്കു വേണ്ടി ഹാജരാകാനോ വാദം പറയാനോ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. വേനല്‍ക്കാലത്ത് കോട്ടും ഗൗണും ധരിക്കുന്നതില്‍ നിന്ന് അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇളവ് നല്‍കിയിട്ടുണ്ടെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. മറ്റുള്ള അഭിഭാഷകരെ പോലെ കോട്ടും ഗൗണും ധരിച്ചു വന്നാല്‍ മാത്രമേ താന്‍ കേസില്‍ വാദം കേള്‍ക്കൂ എന്നാണ് ജില്ലാ ജഡ്ജി പറഞ്ഞത്.
Post a Comment
0 Comments