തിരുവനന്തപുരം (www.evisionnews.co): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ദേശാഭിമാനി എഡിറ്റോറിലയിനെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത വേണ്ട. ഇത്തരം ഭാഷകള്‍ അത് പ്രയോഗിക്കുന്നവര്‍ തന്നെ തീരുമാനിക്കണമെന്നും കാനം പറഞ്ഞു. ദേശാഭിമാനി മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്ന 'പപ്പു സ്‌ട്രൈക്ക്' പരാമര്‍ശം തള്ളി പത്രത്തിന്റെ ചീഫ് എഡിറ്ററും എറണാകുളത്തെ ഇടത് സ്ഥാനാര്‍ഥിയുമായ പി.രാജീവ് തന്നെ രംഗത്തെത്തിയിരുന്നു.
Post a Comment
0 Comments