ബംഗളൂരു (www.evisionnews.co): ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജെ.ഡി.എസ് നേതാക്കളായ രണ്ട് കര്‍ണാടക സ്വദേശികളാണ് കൊല്ലപ്പെട്ടത്. കെ.ജി ഹനുമന്തരായപ്പ, എം. രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞടുപ്പ് പ്രചാരണം കഴിഞ്ഞ് അവധി ആഘോഷിക്കാനായി പോയതായിരുന്നു ഇവര്‍. അഞ്ചു പേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ശിവണ്ണ, പുട്ടരാജു, മാരെഗൗഡ, രമേഷ് എന്നിവരെ കുറിച്ചാണ് വിവരം ലഭിക്കാത്തത്. ഇവരെകുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
ചിക്കബെല്ലാപുര മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എം.വീരപ്പമൊയ്‌ലിക്കായി പ്രചാരണം നടത്തിയവരാണിവര്‍. സ്ഫോടനം നടന്നതിന് ശേഷം ഇവര്‍ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. തുംക്കൂരിലും ചിക്ക്ബലാപൂരിലുമുള്ള ഏഴ് ജെ.ഡി.എസ് പ്രവര്‍ത്തകര്‍ കൊളംബോയിലെ ഷാന്‍ഗ്രില ഹോട്ടലില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തനിക്ക് വ്യക്തിപരമായി അറിയുന്നവരാണ് കൊല്ലപ്പെട്ട പ്രവര്‍ത്തകരെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. പ്രവര്‍ത്തകരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.

Post a Comment
0 Comments