കേരളം (www.evisionnews.co): ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ഏറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിശ്ശബ്ദ പ്രചാരണ സമയത്ത് സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. രാജീവ് പരസ്യമായി ലംഘിച്ചത്. മണ്ഡലത്തിലെ യു.ഡി.എഫ്, ബി.ജെപി സ്ഥാനാര്‍ത്ഥികള്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഫേസ്ബുക്കിലെ പരസ്യങ്ങള്‍ പിന്‍വലിച്ചെങ്കില്‍ എല്‍.ഡി.എഫ് അതിനു തയാറായിട്ടില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പെരുമാറ്റച്ചട്ടം ബാധകമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പേരും ചിത്രവും ഉള്‍പ്പെടുത്തിയുള്ള എല്ലാ പ്രചാരണ ഉള്ളടക്കങ്ങളും കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അങ്ങിനെയല്ലാത്ത ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണം. പോളിങ്ങിന് മുമ്പുള്ള 48 മണിക്കൂര്‍ സമൂഹ മാധ്യമങ്ങള്‍ക്കും ബാധകമാണ്. ഈ സമയത്ത് പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്താന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് പി. രാജീവ് പരസ്യമായി ലംഘിച്ചത്.

Post a Comment
0 Comments