മഹാരാഷ്ട്ര (www.evisionnews.co): മഹാരാഷ്ട്രയിലെ പിംപല്‍ഗോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയി. 15 മിനുട്ട് നേരം മോദിയുടെ പ്രസംഗം നീണ്ടപ്പോഴായിരുന്നു സംഭവം. മോദി പ്രസംഗിച്ചുകൊണ്ടിരിക്ക തന്നെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സദസില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ദിന്‍ദോരിയിലും മോദി നടത്തിയ റാലിക്ക് ജനപങ്കാളിത്തം കുറവായിരുന്നു. ബാലാകോട്ട് ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള മോദിയുടെ പ്രസംഗം പുരോഗമിക്കവേയായിരുന്നു പ്രവര്‍ത്തര്‍ കൂട്ടത്തോടെ സദവ് വിട്ടത്.
ടിക്ക് ടോക്ക് നിരോധനത്തില്‍ ഏപ്രില്‍ 24ന് തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതിയോട് സുപ്രീംകോടതി; നിരോധനം പിന്‍വലിക്കേണ്ടി വരും മോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ സദസ് വിടുന്നതിന്റെ വീഡിയോ നിരവധി പേരാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുന്നത്. പ്രസംഗം മടുത്ത് ഇറങ്ങിപ്പോകുന്നവരായിരിക്കാമെന്ന് പറഞ്ഞും ചിലര്‍ പരിഹസിക്കുന്നുണ്ട്.

Post a Comment
0 Comments