Type Here to Get Search Results !

Bottom Ad

കൈനോത്ത് സ്വലാത്ത് വാര്‍ഷികവും മതപ്രഭാഷണവും മെയ് 1,2,3 തിയതികളില്‍

കാസര്‍കോട് (www.evisionnews.co): കൈനോത്ത് അല്‍- ഫതഹ് മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്നാം സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് മതപ്രഭാഷണവും രിഫായി മജ്‌ലിസും കൂട്ട പ്രാര്‍ത്ഥനയും ഇസ്ലാമിക് കലാ ആസ്വാദനവും മെയ് 1,2,3 തിയതികളില്‍ മഗ്രിബ് നമസ്‌കാരാനന്തരം മര്‍ഹൂം ഖത്തീബ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നഗറില്‍ നടക്കും. മംഗലാപുരം ഖാസി താഖ അഹ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ തങ്ങന്മാരും മതപണ്ഡിതരും സംബന്ധിക്കും. പരിപാടിയില്‍ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് മേല്‍പറമ്പിനെ അനുമോദിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad