പടന്ന (www.evisionnews.co): എനിക്ക് ഉണ്ണിത്താനെ കാണണം... പഞ്ചായത്ത്തല പര്യടനത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍ വന്ന കാര്യം വീട്ടില്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ തുടങ്ങിയ മൂന്നര വയസുകാരന്‍ സുബ്ഹാന്റെ നിലവിളി അടങ്ങിയത് കിലോമീറ്ററുകള്‍ താണ്ടി ഉണ്ണിത്താന്റൈ അടുത്തെത്തിയതിന് ശേഷം. പടന്ന കാവുന്തലയിലെ നിസാമിന്റെ മകന്‍ സുബ്ഹാനാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ കണ്ടേതീരൂ എന്ന ആഗ്രഹം കരച്ചിലായി ഉയര്‍ന്നത്.
പിണക്കമായപ്പോള്‍ ഐസ്‌ക്രീമും ചോക്ലേറ്റും വാഗ്ദാനം ചെയ്‌തെങ്കിലും എല്ലാം നിരസിച്ചു. ഒന്നേ വേണ്ടൂ.. ഇപ്പോള്‍ തന്നെ ഉണ്ണിത്താനെ കാണിച്ചുതരണം. പിണക്കം വാശിയായി മാറിയപ്പോള്‍ ഭാര്യാ പിതാവ് കൂടിയായ മുംബൈ കെ.എം.സി.സി വൈസ്. പ്രസിഡണ്ട് കെ. കുഞ്ഞബ്ദുള്ളയോടൊപ്പം നാല്‍പത് കിലോ മീറ്റര്‍ കാറില്‍ യാത്ര ചെയ്ത് പയ്യന്നൂര്‍ മണ്ഡലത്തിലെ മണിയറയിലെ യോഗ സ്ഥലത്തെത്തി. സ്ഥാനാര്‍ത്ഥിയോട് കാര്യം അറിയിച്ചപ്പോള്‍ സ്‌നേഹം കൊണ്ട് ചേര്‍ത്ത് പിടിച്ച് ഉമ്മ വെച്ചു. സുബ്ഹാന്റെ മുഖം തെളിഞ്ഞത് കൂടി നില്‍ക്കുന്നവരില്‍ ചിരിപടര്‍ത്തി.
ഉണ്ണിത്താനെ കാണാനുള്ള പിതാവിനോടുള്ള വഴക്കും പിന്നെ കണ്ട് മുട്ടിയതു മടങ്ങിയ സോഷ്യല്‍ മീഡിയയില്‍ പരന്നതോടെ വീഡിയോ വൈറലായി. പടന്ന പഞ്ചായത്ത് മുസ്്‌ലിം ലീഗ് മുന്‍ പ്രസിഡണ്ട് എസ്.സി കുഞ്ഞഹമ്മദ് ഹാജിയുടെ മകനാണ് മലേഷ്യയിലെ ഹോട്ടല്‍ വ്യാപാരിയായ നിസാം.

Post a Comment
0 Comments