കാസര്‍കോട് (www.evisionnews.co): പതിനേഴാമത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് സേ്‌റ്റേഷനുകളിലും ഏഴരയോടെ തന്നെ തിരക്ക് അനുഭവപ്പെട്ടു. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് ശേഷം ക്യൂവില്‍ ഉള്ളവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ 13,63,937 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇവരില്‍ 6,59,454 വോട്ടര്‍മാര്‍ പുരുഷന്‍മാരും 7,04,482 വോട്ടര്‍മാര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്. 1,317 ബൂത്തുകളാണ് മണ്ഡലത്തില്‍ ഉള്ളത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3872 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് 2.61 കോടിയിലേറെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ 227 സ്ഥാനാര്‍ത്ഥകളാണ് ജനവിധിക്ക് കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍, 20 പേര്‍. അഞ്ചു ലക്ഷത്തിലേറെ കന്നിവോട്ടര്‍മാരും ഇത്തവണ വോട്ടു ചെയ്യാനെത്തുന്നു. 2000ത്തിനു ശേഷം ജനിച്ച മില്ലെനിയല്‍സ് ആദ്യമായി വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.
വോട്ട് ആര്‍ക്കാണ് ചെയ്തതെന്ന് വോട്ടര്‍ക്ക് അറിയാനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ എല്ലായിടത്തും ഉപയോഗിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പുമാണ് ഇത്തവണത്തേത്. വോട്ടര്‍മാരെ സഹായിക്കാനായി രാഷ്ട്രീയ പാര്‍ട്ടികളുടെയല്ലാതെ തെരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക വോട്ടര്‍ അസിസ്റ്റന്റ് ബൂത്തുകളും ഇത്തവണ തയാര്‍.

Post a Comment
0 Comments