ഉദുമ (www.evisionnews.co): ഇന്ത്യയിലെ എക്കാലത്തെയും പ്രേക്ഷകരെ ആനന്ദം കൊള്ളിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നൃത്ത രൂപങ്ങള്‍ ഒന്നിച്ചുകാണാന്‍ ഉദുമയില്‍ വേദിയൊരുങ്ങുന്നു. ഉദുമയിലെ അമ്പതോളം വരുന്ന കലാകാരന്മാരാണ് രാഗതാള വിസ്മയത്തിന് വര്‍ണാഭമായ ചുവടുകള്‍ വെക്കുന്നത്. ഏപ്രില്‍ മൂന്നു മുതല്‍ കഠിനമായ പരിശീലനത്തിലാണ് കുട്ടികള്‍ .ഡല്‍ഹിയിലെ പ്രശസ്ത നൃത്ത സംഘമായ ഭാരതീയ കലാക്ഷേത്രത്തിലെ കൊറിയോഗ്രാഫറും നര്‍ത്തകനുമായ ഹരി രാമചന്ദ്രനാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.
നാടകങ്ങളും ചടുല ചുവടുകളും രാഗഭാവങ്ങളും കോര്‍ത്തിണക്കി രംഗാവിഷ്‌ക്കാരം നടത്തുന്നത് ഉദുമയിലെ കുട്ടികളുടെ തീയറ്ററായ ' പാീശാലയാണ്. കണ്ണികുളങ്ങര കലാ- കായിക സാംസ്‌കാരിക വേദിയാണ് നേതൃത്വം നല്‍കുന്നത്. സിനിമാ- നാടക സംവിധായകനും പാഠശാലയുടെ ഡയറക്ടറുമായ ഗോപി കുറ്റിക്കോലാണ് ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ രൂപകല്‍പ്പന ചെയ്യുന്നത്.
പരിപാടിയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കെ.വി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. വേണു മാങ്ങാട് സ്വാഗതം പറഞ്ഞു. ഗോപി കുറ്റിക്കോല്‍, ജയന്‍ മാങ്ങാട്, കെ.വി രഘുനാഥന്‍, കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, ശ്രീധരന്‍ വയലില്‍, ശശി ആറാട്ട് കടവ്, മധു കൊക്കാന്‍, രചന അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മധു കൂടത്തില്‍, ഉണ്ണികൃഷ്ണന്‍ കൊക്കാല്‍, കെ.വി. പത്മനാഭന്‍ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികള്‍: കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, ഹമീദ് മാങ്ങാട്, കെ. സന്തോഷ് കുമാര്‍, മധു കൂടത്തില്‍, കുഞ്ഞിക്കണ്ണന്‍ അച്ചേരി, ശ്രീധരരന്‍ വയലില്‍ (മുഖ്യരക്ഷാധികാരികള്‍), കെ.വി ജയപ്രകാശ് (ചെയര്‍), വേണു മാങ്ങാട് (വൈസ് ചെയര്‍), കെ.വി രഘുനാഥ് (കണ്‍), ഉണ്ണികൃഷ്ണന്‍ കൊക്കാല്‍ (ജോ. കണ്‍), ജയന്‍ മാങ്ങാട്, ഹരി കുന്നൂല്‍ (പ്രോഗ്രാം കോ ഓഡിനേറ്റര്‍), ശശി ആറാട്ടുകടവ് (ജോ. കോഓഡിനേറ്റര്‍), വി.വി മനോജ് കുമാര്‍ (ട്രഷ).
Post a Comment
0 Comments