Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് പള്ളി ഇമാമിനെ അക്രമിച്ച സംഭവം: പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ക്ക് എസ്പിയുടെ ഉറപ്പ്


കാസര്‍കോട് (wwww.evisionnews.co): നെല്ലിക്കുന്ന് ജംഗ്ഷന്‍ പള്ളി ഇമാം അബ്ദുല്‍ നാസര്‍ സഖാഫിയെ അക്രമിച്ചവരെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ജില്ലാ പൊലീസ് മേധാവി ജോര്‍ജ് ജോസഫ് അറിയിച്ചു. കേസില്‍ ത്വരിതനടപടി ആവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കാണ് പൊലീസ് മേധാവിയുടെ ഉറപ്പ്. 

കേസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത സമരത്തിനിറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഭാരവാഹികള്‍ എസ്പിയെ നേരില്‍ കണ്ട് അറിയിച്ചു. കഴിഞ്ഞ മാസം 21ന് നടന്ന സംഭവത്തില്‍ ചിലരെ ചോദ്യം ചെയ്തിരുന്നു. കാസര്‍കോട് പൊലീസ് ഇമാമിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നതോടെ കേസിന്റെ അന്വേഷണം മന്ദഗതിയിലാവുകയായിരുന്നു. ഊര്‍ജിതമായ അന്വേഷണം നടത്തി അക്രമികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തില്‍ പ്രസിഡന്റ് തൈവളപ്പ് കുഞ്ഞാമു ഹാജി, ജനറല്‍ സെക്രട്ടറി ബി.കെ ഖാദര്‍, ട്രഷറര്‍ ടി.എ മഹ്്മൂദ് ഹാജി ബങ്കരക്കുന്ന് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad