Type Here to Get Search Results !

Bottom Ad

ഉദുമയിലെ സി.പി.എം അക്രമം പരാജയ ഭീതിമൂലം :കെ.ബി.എം ഷരീഫ്


ഉദുമ (www.evisionnews.co): പഞ്ചായത്തില്‍പെട്ട 98-ാം നമ്പര്‍ ബൂത്തില്‍ ബൂത്ത് ഏജന്റുമാരായിരുന്ന ഹാരിസ് അങ്കക്കളരി, ഹബീബ് കോട്ടിക്കുളം എന്നിവരെ പോളിംഗ് കഴിഞ്ഞതിന് ശേഷം പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടയില്‍ വാഹത്തിന്റെ വാതില്‍തുറന്ന് പോലിസ് നോക്കി നില്‍ക്കെ 50ഓളം സി.പി.എം പ്രവര്‍ത്തകര്‍ തുടരെത്തുടരെ മര്‍ദ്ദിച്ചത് പരാജയഭീതി മൂലമാണന്ന് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് ആരോപിച്ചു. 

എല്ലാ തെരഞ്ഞെടുപ്പിലും വ്യാപകമായി കള്ളവോട്ട് ചെയ്യാറുള്ള തിരുവക്കോളി സ്‌കൂളിലാന് ഈ ബൂത്ത്. നിരവധി വോട്ടര്‍മാരെ കണ്ണു കാണുന്നില്ലെന്ന കാരണം പറഞ്ഞ് 200ല്‍പരം ഓപ്പണ്‍ വോട്ട് ചെയ്തതിനെ പോളിംഗ് ബൂത്തിനകത്ത് ചോദ്യം ചെയ്തതിനാലാണ് അക്രമം നടത്തിയത്. അക്രമം തടയാനെത്തിയ തിരുവക്കോളിയിലെ ചാമ്പ്യന്‍ അഷ്‌റഫിനെയും സംഘം അക്രമിച്ചിട്ടുണ്ട്. നേതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമം നടത്തിയതെന്ന് കെ.ബി.എം കുറ്റപ്പെടുത്തി. പരിക്കേറ്റവരെ ഡി.സി.സി സെക്രട്ടറി ഗീതാ കൃഷ്ണന്‍, മുസ്ലിംലീഗ് പഞ്ചായത്ത് ജനറല്‍ സെക്രടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, ഹമീദ് മാങ്ങാട്, വാസു മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, പ്രഭാകരന്‍ തെക്കേക്കര എന്നിവര്‍ സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad