Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പിനിടെ സി.പി.എം അക്രമം: ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ്

കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് ജില്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ആവശ്യപ്പെട്ടു. ഇടതുമുന്നണി കുത്തകയാക്കി വെച്ചിരുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ പരാജയം ഉറപ്പായപ്പോഴാണ് പോളിംഗ് ബൂത്തുകള്‍ കയറി വ്യാപകമായ അക്രമണങ്ങള്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ അഴിച്ച് വിട്ടത്.

തെക്കിലില്‍ വെച്ച് ഇടത് മുന്നണിയുടെ കള്ളവോട്ടുകള്‍ തടഞ്ഞതിന്റെ പേരിലാണ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീറിനെയും പ്രവര്‍ത്തകരായ ടി.സി ജലീല്‍, അബ്ദുല്‍ ഖാദര്‍ മല്ലം ചന്തേരയില്‍ സെക്രട്ടറി നിസാം പട്ടേല്‍ എന്നിവരെ ഇടത് പ്രവര്‍ത്തകര്‍ അക്രമിച്ചത്.കാഞ്ഞങ്ങാട് പടന്നക്കാടും ജില്ലയുടെ മറ്റ് പ്രദേഷങ്ങളിലും സമാനമായ രീതിയില്‍ ബൂത്ത് കയറിയുളള അക്രമം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ അക്രമത്തിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അഷ്‌റഫ് എടനീര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad