Type Here to Get Search Results !

Bottom Ad

കാണാതായ വീട്ടമ്മയുടെ മൃതദേഹം കക്കൂസ് കുഴിയില്‍ കണ്ടെത്തി

കുമ്പള (www.evisionnews.co): കാണാതായ വീട്ടമ്മയുടെ മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയില്‍ കണ്ടെത്തി. ബംബ്രാണ തിലക് നഗര്‍ ഈന്ദുപുരി ഹൗസിലെ ചോമു (85)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 15ദിവസം മുമ്പാണ് ചോമുവിനെ കാണാതായത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളും പൊലീസും അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് ഇന്നലെ ഉച്ചയോടെ തിലക് നഗറില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ കക്കൂസ് കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് എ.എസ്.പി ഡി. ശില്‍പയും കുമ്പള പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മക്കള്‍:രുഗ്മിണി, സീതു, ഐത്തപ്പ.

Post a Comment

0 Comments

Top Post Ad

Below Post Ad