ചട്ടഞ്ചാല്‍ (www.evisionnews.co): യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളികെ, മണ്ഡലം കൗണ്‍സിലര്‍ പി.സി ജലീല്‍, പ്രവാസി കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ ഖാദര്‍ മല്ലം എന്നിവരെ ബൂത്ത് കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച സി.പി.എം ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ആവശ്യപ്പെട്ടു. പരാജയം മുന്നില്‍ കണ്ടാണ് സിപിഎം ഗുണ്ടകള്‍ യൂത്ത് ലീഗ് നേതാക്കളെ മരകമായി അക്രമിച്ചത്.
ദുബൈ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂരിനെ അക്രമിച്ചതിലും നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം കഠാര രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരും. സംഭത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചട്ടഞ്ചാലില്‍ നടക്കുന്ന യു.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments