കാസര്‍കോട് (www.evisionnews.co): കീഴൂരില്‍ ബൂത്ത് കയറി സിപിഎം അക്രമം. അക്രമത്തില്‍ യു.ഡി.എഫ് ബൂത്ത് എജന്റായിരുന്ന ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂരിന് പരിക്കേറ്റു. മാരകമായി പരിക്കേറ്റ ഷബീറിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. തീര്‍ത്തും സമാധാനാന്തരീക്ഷത്തില്‍ നടന്നിരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ഇത്തരം അക്രമങ്ങള്‍ ജനാധിപത്യത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അക്രമികള്‍ക്കെതിരെ നടപടി വേണമെന്നും പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷംഷീര്‍ അഡൂര്‍, ട്രഷറര്‍ സി.എ ബഷീര്‍ പള്ളിക്കര എന്നിവര്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന ഷബീറിനെ മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ഇ.എ ബക്കര്‍, കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാല്‍, ഉദുമ മണ്ഡലം ട്രഷറര്‍ ബഷീര്‍ പള്ളിക്കര, പഞ്ചായത്ത് ലീഗ് സെക്രട്ടറി ബഷീര്‍ തെക്കുപുരം, ഷാര്‍ജ കെഎംസിസി നേതാവ് മാളികയില്‍ കുഞ്ഞബ്ദുല്ല സന്ദര്‍ശിച്ചു.

Post a Comment
0 Comments