കണ്ണൂര്‍ (www.evisionnews.co): ബൈക്കില്‍ കാറിടിച്ചതിനെ തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ് കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് പെര്‍ള ഉക്കിനടുക്ക കെബിഎസ് ഹൗസിലെ സയ്യിദ് ത്വാഹ തങ്ങളാ (22)ണ് മരിച്ചത്. ബക്കളം നെല്ലിയോട്ട് ദേശീയപാതയില്‍ ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് അപകടം. കൂടെയുണ്ടായിരുന്ന നെക്രാജയിലെ തോട്ടുമ്മക്കര ഹൗസില്‍ ഇല്യാസ് ആഹമ്മദിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നരിക്കോട് ദര്‍സില്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കണ്ണൂര്‍ ഭാഗത്ത് നിന്നും തളിപ്പറമ്പിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. ഇതിനിടയില്‍ കണ്ണൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ ഓടിച്ചുപോയ കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആ സമയം വന്ന കെഎസ്ആര്‍ടിസി ബസിനടിയിലേക്കാണ് യുവാക്കള്‍ തെറിച്ചുവീണത്. ത്വാഹ തങ്ങള്‍ ബസിന്റെ പിന്‍ചക്രം ദേഹത്ത് കയറിയിറങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

Post a Comment
0 Comments