കാഞ്ഞങ്ങാട് (www.evisionnews.co): നയാബസാറിലെ കഞ്ഞി പിടികയില്‍ പാചകവാതക സിലിണ്ടറിന് തീപിടിച്ചു വന്‍ദുരന്തം ഒഴിവായി. പത്തായിരം രൂപയും മൊബൈലും പാത്രങ്ങളും കത്തിനശിച്ചു. എഴുപതിനായിരം രൂപയോളം നഷ്ടം കണക്കാക്കി. രാവിലെ 8.30നാണ് സംഭവം. കൊളവയലിലെ ശശിയുടെ ഉടമസ്ഥതതയിലുള്ള കഞ്ഞിക്കടയ്ക്കാണ് തീ പിടിച്ചത്. കടയിലെ മൂന്നു പാചകവാതക സിലിണ്ടറില്‍ തീപിടിക്കുകയായിരുന്നു. തൊട്ടടുത്ത മൊബൈല്‍ കടയിലെ സുനി ഓടിയെത്തി ചാക്കിട്ട് തീയണക്കാന്‍ ശ്രമിച്ചെങ്കിലും ആളിക്കത്തിയതിനാല്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്നിശമനസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി രാജേഷിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് എത്തി ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്.
കൃത്യസമയത്ത് ഇടപെട്ടതിനാല്‍ സമീപത്തെ പടക്കക്കടയിലേക്കും ഹോട്ടലടക്കം നിരവധി സ്ഥാപനങ്ങളിലേക്കും തീ പടരാതെ രക്ഷപ്പെട്ടു. അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.കെ.വി ഗണേശന്‍, ലീഡിംഗ് ഫയര്‍മാന്‍ എന്‍. അശോകന്‍, കെ.ടി ചന്ദ്രന്‍ ഫയര്‍മാന്മാരായ വേണുഗോപാലന്‍, അരുണ്‍ കുമാര്‍ ഷിബിന്‍, ദിലീപ്, സന്തോഷ് കയ്യൂര്‍, ഹോംഗാര്‍ഡുമാരായ ടി.പി സുധാകരന്‍, കെ. നാരായണന്‍, സന്തോഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Post a Comment
0 Comments