Type Here to Get Search Results !

Bottom Ad

നിയന്ത്രണംവിട്ട സ്‌കൂള്‍ വാന്‍ മതിലിലിടിച്ച് മറിഞ്ഞു

മഞ്ചേശ്വരം (www.evisionnews.co): വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന സ്‌കൂള്‍ വാന്‍ നിയന്ത്രണംവിട്ട് മതിലിലിടിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ പോസോട്ട് ദേശീയ പാതയിലാണ് അപകടം. മഞ്ചേശ്വരം പാവൂരിലെ ഒരു സ്വകാര്യ സ്‌കൂളിന്റെ വാനാണ് അപകടത്തില്‍പെട്ടത്. 15 കുട്ടികള്‍ വാനിലുണ്ടായിരുന്നു. കുട്ടികളുമായി പോകുന്നതിനിടെ ബ്രേക്ക് പൊട്ടിയ വാന്‍ നിയന്ത്രണംവിട്ട് റോഡരികിലെ മതിലിലിടിക്കുകയും തുടര്‍ന്ന് മറിയുകയുമായിരുന്നു. ഭാഗ്യംകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad