ഷാര്‍ജ (www.evisionnews.co): ഷാര്‍ജ വിക്ടോറിയ ഗ്രൗണ്ടില്‍ നടന്ന പ്രഥമ കൂളിക്കുന്ന് പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ ബുണ്ടുറ ബുള്‍സിനെ പരായജയപ്പെടുത്തി ഫൈറ്റര്‍ ടൈഗേഴ്‌സ് ചാമ്പ്യന്മാരായി. നാലു ടീമുകള്‍ രണ്ട് റൗണ്ട് മാറ്റുരച്ച മത്സരത്തില്‍ ഇന്ത്യന്‍ സുല്‍ത്താന്‍, ഡാര്‍ക്ക് തണ്ടര്‍ എന്നീ ടീമുകള്‍ പങ്കെടുത്തു. യു.എ.ഇയിലെ വിവിധ എമിറേറ്റ്‌സുകളില്‍ ജോലി ചെയ്യുന്ന നാട്ടുകാരുടെ ഒത്തുചേരല്‍ ആവേശമായി. കെ.പി അബ്ദുല്‍ റഹ്മാന്‍, ശംസു, ഷാഫി മൊട്ടയില്‍, സിദ്ധീഖ് ഖാദര്‍, ഖലീല്‍, ഫൈസല്‍ മുഹമ്മദ്, സലാം ഗല്‍ദാരി, നൗഷാദ് കൂളിക്കുന്ന്, മജീദ് മുഹമ്മദ്, മജീദ് റസാക്ക്, അബ്ബാസ് കൂളിക്കുന്ന്, അബ്ദുല്ല ഖാദര്‍, സലാം സുബൈര്‍ ഹാജി, നാസിക്ക് കട്ടംകുഴി തുടങ്ങിയവര്‍ നേതൃതം നല്‍കി.

Post a Comment
0 Comments