Type Here to Get Search Results !

Bottom Ad

പ്രവര്‍ത്തകരോട് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി


ദേശീയം (www.evisionnews.co): യഥാര്‍ത്ഥ വോട്ടര്‍ തെരഞ്ഞെടുപ്പിന് വന്നില്ലെങ്കില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സംഘമിത്ര മൗര്യയാണ് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തത്.

കള്ളവോട്ട് എല്ലായിടത്തും നടക്കുന്നതാണ്. നിങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ സാഹചര്യം മുതലെടുക്കണമെന്ന് മൗര്യ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നീട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ മൗര്യ പക്ഷെ തന്റെ വാക്ക് വീണ്ടും തിരുത്തുന്നു. രഹസ്യമായി വേണമെങ്കില്‍ നിങ്ങള്‍ക്ക് കള്ള വോട്ട് ചെയ്യാം. മൗര്യ പറയുന്നു.

സംഭവം വിവാദമായതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്നായിരുന്നു മൗര്യയുടെ വിശദീകരണം. താന്‍ ഒരിക്കലും കള്ളത്തരത്തെ പിന്തുണക്കില്ല. താന്‍ പറഞ്ഞത് തെറ്റായി കാണിക്കുകയാണെന്നും വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അവര്‍ പറഞ്ഞു. യുപിയിലെ ബദോനില്‍ നിന്നുമാണ് മൗര്യ മത്സരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ ദര്‍മ്മേന്ദ്ര യാദവാണ് പ്രധാന എതിരാളി. യഥാര്‍ത്ഥ വോട്ടര്‍ തിരഞ്ഞെടുപ്പിന് എത്തിയില്ലെങ്കില്‍ കള്ളവോട്ട് ചെയ്യാനായി മൗര്യ പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad