മേല്‍പറമ്പ് (www.evisionnews.co): കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയും മേല്‍പറമ്പ് മേഖലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ പാട്ടുവണ്ടി ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ക്യാപ്റ്റന്‍ ഹനീഫ് കട്ടക്കാലിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു.
യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി നിയാസ് കെ.ടി, കെ.എം.സി.സി ജില്ലാ സെക്രട്ടറി റാഫി പള്ളിപ്പുറം, കെ.എം.സി.സി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍, ഹനീഫ് കട്ടക്കാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഞ്ചയാത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയ പാട്ടുവണ്ടി രാത്രി മേല്‍പറമ്പില്‍ സമാപിച്ചു. വൈസ് ക്യാപ്റ്റന്‍ ഇസ്ഹാഖ് കട്ടക്കാല്‍ കോഡിനേറ്റര്‍ റാഫി പള്ളിപ്പുറം, ഷാഫി ഹാജി കട്ടക്കാല്‍ നസീര്‍ കൂവത്തൊട്ടി, കെ.പി അഷ്റഫ്, കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറി ഷബീര്‍ കീഴൂര്‍, അന്‍വര്‍ കോളിയടുക്കം, അബ്ദുല്ല ഉലൂജി, ബഷീര്‍ പെരുമ്പള, റൗഫ് ചെമ്മനാട്, അബൂബക്കര്‍ കടാങ്കോട്, ഇല്യാസ് കട്ടക്കാല്‍, റാഫി കട്ടക്കാല്‍, ഇഖ്ബാല്‍, മുംത മേല്‍പറമ്പ്, ലത്തീഫ് കൂവത്തൊട്ടി, തുടങ്ങിയവര്‍ പാട്ടുവണ്ടിയെ അനുഗമിച്ചു.

Post a Comment
0 Comments