പടന്ന (www.evisionnews.co): സമാധാനപരമായി കൊട്ടിക്കലാശം അവസാനിച്ച ശേഷം പിലിക്കോട് ഭാഗത്ത് നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ സംഘടിതമായി വന്ന് അഴിഞ്ഞാടി. വടക്കെപ്പുറം പുതിയ പള്ളിക്ക് സമീപം വ്യാപകമായി കലാശക്കൊട്ടില്‍ നിന്ന് പിരിഞ്ഞു പോവുകയായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ കല്ലേറ് നടത്തി. കല്ലേറ് രൂക്ഷമായതോടെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. കല്ലേറില്‍ പരിക്കേറ്റ രണ്ടു പേരെ തൃക്കരിപ്പൂര്‍ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments